ഭൂമിയിലെ ചിറകില്ലാത്ത മാലാഖമാരുടെ ദിനം എന്റെ ജന്മദിനം കൂടെയാണ്.. 💕
ആധുനിക നഴ്സിങിന് അടിത്തറ പാകിയ ഫ്ലോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജന്മദിനമാണ് ലോക നഴ്സസ് ദിനമായി ആചരിക്കുന്നത്. കൊറോണവൈറസിന്റെ പശ്ചാതലത്തിൽ ജനങ്ങളുടെ ജീവന് വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്ന നഴ്സുമാർക്ക് വേണ്ടിയുള്ളതാകട്ടെ നമ്മുടെ ഇന്നത്തെ ദിനം. 1820 മേയ് 12 നായിരുന്നു 'വിളക്കേന്തിയ വനിത' എന്നറിയപ്പെടുന്ന ഫ്ലോറന്‍സിന്റെ ജനനം. വെള്ള വസ്ത്രമണിഞ്ഞ ഭൂമിയിലെ കാവൽ മാലാഖമാര്‍ക്ക് വേണ്ടി നാം ഇന്ന് രാജ്യാന്തര നഴ്‌സ് ദിനം ആചരിക്കുന്നു.
പിറന്ന് വീഴുന്നത് മുതൽ മരണം വരെ എന്ത് രോഗത്തിനും കൂട്ടിരിക്കുന്നവരാണ് നഴ്സുമാർ എന്ന് പറയുന്നതിൽ തെറ്റില്ല. പ്രത്യേകിച്ച് ആരോഗ്യപ്രവർത്തകരുടെ സേവനം ഏറ്റവും ആവശ്യമായ ഒരു സമയത്താണ് നാമെല്ലാവരും. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ആരോഗ്യപ്രവർത്തകരോടൊപ്പം തന്നെ മുൻനിരയിൽ തന്നെ പൊരുതുകയാണ് ലോകത്തെമ്പാടുമുള്ള നഴ്‌സുമാർ. നമ്മുടെ ക്ഷേമത്തിനും ആരോഗ്യത്തിനുമായി നഴ്‌സുമാർ നൽകുന്ന സംഭാവനകൾ നാം നന്ദിയോടെ ഓർക്കേണ്ട ദിവസമാണ് ഇന്ന് എന്ന് പ്രത്യേകം പറയേണ്ടതില്ലാല്ലോ...
സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നിറകുടങ്ങളായ ഭൂമിയിലെ ചിറകില്ലാത്ത മാലാഖാമാർക്ക് ഹൃദയത്തിൽ നിന്നുള്ള ആശംസകൾ നേരുന്നു.. 💕💕

Comments
Post a Comment