Skip to main content

പുനർ ചിന്താ ധാര

#MEANINGFUL STORY..... 

ഒരാൾ ഒരു സുന്ദരി പെൺകുട്ടിയെ വിവാഹം ചെയ്തു . ജീവിതം സമാധാനപരമായി നീങ്ങവേ , ഒരുനാൾ അവൾക്കൊരു ത്വക്ക് രോഗം പിടിപെട്ടു .
സൗന്ദര്യം കുറയാൻ തുടങ്ങി . അതിനിടെ ഒരു യാത്ര പോകേണ്ടി വന്ന ഭർത്താവിന് ഒരപകടം സംഭവിച്ചു . അയാളുടെ കാഴ്ച നഷ്ടപ്പെട്ടു . രോഗാവസ്ഥയിലും ഭാര്യ ഭർത്താവിനെ ഒരു കുറവുമില്ലാതെ നോക്കി . അവളുടെ അസുഖം കൂടി വരുകയും അതിവിരൂപയായി അവൾ മാറുകയും ചെയ്തു . അന്ധനായ ഭർത്താവ് ഇതൊന്നും അറിഞ്ഞില്ല . അതുകൊണ്ട് തന്നെ അവരുടെ ജീവിതം പഴയ പോലെ സന്തോഷമായി നീങ്ങി . 
ഒരുനാൾ അവൾ മരണപ്പെട്ടു . അതീവ ദുഃഖിതനായ ഭർത്താവ് അവളുടെ അന്ത്യ കർമ്മങ്ങൾ നിർവ്വഹിച്ച ശേഷം ആ നഗരം വിട്ടു പോകാനൊരുങ്ങി . 
ആരോ ഒരാൾ ചോദിച്ചു : നിങ്ങളെങ്ങനെയാണ് ഒറ്റയ്ക്ക് . ഇത്രയും ദിവസവും ഭാര്യയുണ്ടായിരുന്നു ഓരോ ചുവടിലും കൂട്ടായി . ഇനിയെങ്ങനെ ...... ?
അയാൾ മറുപടി പറഞ്ഞു :ഞാൻ അന്ധനല്ല സുഹൃത്തേ . ഞാൻ അഭിനയിക്കുകയായിരുന്നു . എനിക്ക് കാഴ്ചയുണ്ടെന്നും അവളുടെ വൈരൂപ്യം ഞാൻ അറിയുന്നുണ്ടെന്നും മനസ്സിലാക്കിയാൽ , ആ അറിവാണ് അവളുടെ അസുഖത്തെക്കാൾ എന്റെ ഭാര്യക്ക്  ആഘാതമാവുക . അവളൊരു നല്ല ഭാര്യയായിരുന്നു . ജീവിതത്തിൽ അവളുടെ സന്തോഷമാണ് ഞാനേറ്റവും ആഗ്രഹിച്ചത്.

* ചില സമയത്തു കൂടെയുള്ളവരുടെ ചില കുറവുകൾ  കണ്ടില്ലെന്നു നടിക്കുക . 
അത് ജീവിതത്തിൽ സന്തോഷമേ കൊണ്ട് വരൂ. ഒരു നഷ്ടവും അതുണ്ടാക്കില്ല . 

* നാവിനു എത്രയോ തവണ പല്ലുകളുടെ കടിയേൽക്കുന്നു . എന്നിട്ടും അവ ഒരുമിച്ച് . അതാണ്‌ വിട്ടുവീഴ്ച .

* കണ്ണുകൾ പരസ്പരം കാണുന്നില്ല . എന്നിട്ടും അവ ഒന്നിച്ചു മാത്രം കാഴ്ചകൾ കാണുന്നു . ചിമ്മുന്നു .  കരയുന്നു . അതാണ്‌ ഒരുമ .

* ഒറ്റയ്ക്ക് എനിക്ക് പറയാം . 
ഒരുമിച്ച് നമുക്ക് സംസാരിക്കാം .

* ഒറ്റയ്ക്ക് എനിക്ക് ആസ്വദിക്കാം. ഒരുമിച്ചാണെങ്കിൽ അത് ആഘോഷമാവും. 

* അതാണ്‌ ബന്ധങ്ങൾ .... !
 ഒറ്റയ്ക്ക് നമ്മളാരും ഒന്നുമല്ല . 
ഒന്നിനുമാവില്ല നമുക്ക് .

* മൂർച്ചയുള്ള ബ്ലേഡ് കൊണ്ട് മരം മുറിക്കാൻ പറ്റില്ല . 
മൂർച്ചയുള്ള മഴു കൊണ്ട് മുടി മുറിക്കാനുമാകില്ല. 

* എല്ലാ ഓരോരുത്തരും പ്രധാനപെട്ടവരാണ് .
അവരവരുടെ റോളുകൾ ഭംഗിയാക്കാൻ അവരു തന്നെ വേണം. 
ആരെയും വിലകുറച്ച് കാണാൻ നമുക്ക് അർഹതയില്ല ....!!

#Kadappad#

Comments

Popular posts from this blog

 ഭൂമിയിലെ മാലാഖമാരുടെ ദിനം എന്റെ ജന്മദിനം കൂടെയാണ്💕💕💕  ആധുനിക നഴ്സിങിന് അടിത്തറ പാകിയ ഫ്ലോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജന്മദിനമാണ് ലോക നഴ്സസ് ദിനമായി ആചരിക്കുന്നത്. കൊറോണവൈറസിന്റെ പശ്ചാതലത്തിൽ ജനങ്ങളുടെ ജീവന് വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്ന നഴ്സുമാർക്ക് വേണ്ടിയുള്ളതാകട്ടെ നമ്മുടെ ഇന്നത്തെ ദിനം. 1820 മേയ് 12 നായിരുന്നു 'വിളക്കേന്തിയ വനിത' എന്നറിയപ്പെടുന്ന ഫ്ലോറന്‍സിന്റെ ജനനം. വെള്ള വസ്ത്രമണിഞ്ഞ ഭൂമിയിലെ കാവൽ മാലാഖമാര്‍ക്ക് വേണ്ടി നാം ഇന്ന് രാജ്യാന്തര നഴ്‌സ് ദിനം ആചരിക്കുന്നു. പിറന്ന് വീഴുന്നത് മുതൽ മരണം വരെ എന്ത് രോഗത്തിനും കൂട്ടിരിക്കുന്നവരാണ് നഴ്സുമാർ എന്ന് പറയുന്നതിൽ തെറ്റില്ല. പ്രത്യേകിച്ച് ആരോഗ്യപ്രവർത്തകരുടെ സേവനം ഏറ്റവും ആവശ്യമായ ഒരു സമയത്താണ് നാമെല്ലാവരും. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ആരോഗ്യപ്രവർത്തകരോടൊപ്പം തന്നെ മുൻനിരയിൽ തന്നെ പൊരുതുകയാണ് ലോകത്തെമ്പാടുമുള്ള നഴ്‌സുമാർ. നമ്മുടെ ക്ഷേമത്തിനും ആരോഗ്യത്തിനുമായി നഴ്‌സുമാർ നൽകുന്ന സംഭാവനകൾ നാം നന്ദിയോടെ ഓർക്കേണ്ട ദിവസമാണ് ഇന്ന് എന്ന് പ്രത്യേകം പറയേണ്ടതില്ലാല്ലോ... സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നിറകുടങ്ങളായ ഭൂമിയ...

സൗഹൃദം

ശബ്ദങ്ങള്‍ക്കും ചലനങ്ങള്‍ക്കും അപ്പുറത്തൊരു ഭാഷയുണ്ട് സൗഹൃദത്തിന് .പരസ്പരം ഏറ്റുവാങ്ങപ്പെടുന്ന നിശ്ശബ്ദതരംഗങ്ങളായി അത് സംക്രമിക്കുന്നു. എത്രയെത്ര സൗഹൃദങ്ങളുടെ പുറംമോടികള്‍ക്കിടയിലേക്കാണ് അപൂര്‍വ്വമായൊരു സൗഹൃദമുണ്ടാകുന്നത്