ഡോക്ടറെക്കണ്ട് ഇറങ്ങിവരുന്ന അമ്മയോടും മകളോടുമായി നേഴ്സ് പറഞ്ഞു " ഇന്നു ഇവിടെ അഡ്മിറ്റ് ആകാനാണ് ഡോക്റ്റര്‍ പറഞ്ഞത്. നിങ്ങളുടെ പ്രത്യേക ആവശ്യപ്രകാരമാണ് പോകാന്‍ ഡോക്ടര്‍ സമ്മതിച്ചത്. അതുകൊണ്ട് രാവിലെതന്നെ വരണം" "ശരി സിസ്റ്റര്‍ ഞങ്ങള്‍ രാവിലെ തന്നെ വന്നോളാം" , എന്നുപ്പറഞ്ഞു അമ്മയും മകളും അവിടെ നിന്നും ഇറങ്ങി നടന്നു. ഹോസ്പിറ്റലിന്‍റെ മുറ്റത്തിറങ്ങിയിട്ടു അമ്മ ആലോചിച്ചു. വീട്ടില്‍ പോയിവരാന്‍ സമയമില്ല. അടുത്തുള്ള ഏതെങ്കിലും ചെറിയ ഹോട്ടലില്‍ താമസിക്കാം. നാളെയാണ് മോളുടെ ഓപറേഷന്‍റെ സമയം ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ്. അതിനുമുന്‍പ് അവള്‍ക്കിഷ്ടപ്പെട്ട ആഹാരം വാങ്ങികൊടുക്കണം. ഇതെല്ലാം ചിന്തിച്ചു അവര്‍ മുന്നോട്ടു നടന്നു. അതുവഴിപോയ ഓട്ടോയ്ക്ക് കൈകാണിച്ചു. അതില്‍ക്കയറിയിരുന്ന് അമ്മ പറഞ്ഞു. "ഏതെങ്കിലും ചെറിയ ഒരു ഹോട്ടലില്‍ പോകണം ഞങ്ങള്‍ക്ക്. ഇന്നു അവിടെ താമസിക്കണം. അതിനു പറ്റിയ ഒരു ഹോട്ടല്‍ വേണം" അപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു. "ശരി. എനിക്കറിയാവുന്ന നല്ലൊരു ഹോട്ടലുണ്ട്. അവിടെ കാശും കുറവാണ്" . അങ്ങനെ ഡ്രൈവര്‍ അവരെ ഹോട്ടലിലാക്കി. ബാഗും സാധനങ്ങളും അവിടെ റൂമില്‍ വെ...