Skip to main content

Posts

Fly Team Travels

Recent posts
 ഭൂമിയിലെ മാലാഖമാരുടെ ദിനം എന്റെ ജന്മദിനം കൂടെയാണ്💕💕💕  ആധുനിക നഴ്സിങിന് അടിത്തറ പാകിയ ഫ്ലോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജന്മദിനമാണ് ലോക നഴ്സസ് ദിനമായി ആചരിക്കുന്നത്. കൊറോണവൈറസിന്റെ പശ്ചാതലത്തിൽ ജനങ്ങളുടെ ജീവന് വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്ന നഴ്സുമാർക്ക് വേണ്ടിയുള്ളതാകട്ടെ നമ്മുടെ ഇന്നത്തെ ദിനം. 1820 മേയ് 12 നായിരുന്നു 'വിളക്കേന്തിയ വനിത' എന്നറിയപ്പെടുന്ന ഫ്ലോറന്‍സിന്റെ ജനനം. വെള്ള വസ്ത്രമണിഞ്ഞ ഭൂമിയിലെ കാവൽ മാലാഖമാര്‍ക്ക് വേണ്ടി നാം ഇന്ന് രാജ്യാന്തര നഴ്‌സ് ദിനം ആചരിക്കുന്നു. പിറന്ന് വീഴുന്നത് മുതൽ മരണം വരെ എന്ത് രോഗത്തിനും കൂട്ടിരിക്കുന്നവരാണ് നഴ്സുമാർ എന്ന് പറയുന്നതിൽ തെറ്റില്ല. പ്രത്യേകിച്ച് ആരോഗ്യപ്രവർത്തകരുടെ സേവനം ഏറ്റവും ആവശ്യമായ ഒരു സമയത്താണ് നാമെല്ലാവരും. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ആരോഗ്യപ്രവർത്തകരോടൊപ്പം തന്നെ മുൻനിരയിൽ തന്നെ പൊരുതുകയാണ് ലോകത്തെമ്പാടുമുള്ള നഴ്‌സുമാർ. നമ്മുടെ ക്ഷേമത്തിനും ആരോഗ്യത്തിനുമായി നഴ്‌സുമാർ നൽകുന്ന സംഭാവനകൾ നാം നന്ദിയോടെ ഓർക്കേണ്ട ദിവസമാണ് ഇന്ന് എന്ന് പ്രത്യേകം പറയേണ്ടതില്ലാല്ലോ... സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നിറകുടങ്ങളായ ഭൂമിയ...
ഭൂമിയിലെ ചിറകില്ലാത്ത മാലാഖമാരുടെ ദിനം എന്റെ ജന്മദിനം കൂടെയാണ്.. 💕  ആധുനിക നഴ്സിങിന് അടിത്തറ പാകിയ ഫ്ലോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജന്മദിനമാണ് ലോക നഴ്സസ് ദിനമായി ആചരിക്കുന്നത്. കൊറോണവൈറസിന്റെ പശ്ചാതലത്തിൽ ജനങ്ങളുടെ ജീവന് വേണ്ടി അഹോരാത്രം കഷ്ടപ്പെടുന്ന നഴ്സുമാർക്ക് വേണ്ടിയുള്ളതാകട്ടെ നമ്മുടെ ഇന്നത്തെ ദിനം. 1820 മേയ് 12 നായിരുന്നു 'വിളക്കേന്തിയ വനിത' എന്നറിയപ്പെടുന്ന ഫ്ലോറന്‍സിന്റെ ജനനം. വെള്ള വസ്ത്രമണിഞ്ഞ ഭൂമിയിലെ കാവൽ മാലാഖമാര്‍ക്ക് വേണ്ടി നാം ഇന്ന് രാജ്യാന്തര നഴ്‌സ് ദിനം ആചരിക്കുന്നു. പിറന്ന് വീഴുന്നത് മുതൽ മരണം വരെ എന്ത് രോഗത്തിനും കൂട്ടിരിക്കുന്നവരാണ് നഴ്സുമാർ എന്ന് പറയുന്നതിൽ തെറ്റില്ല. പ്രത്യേകിച്ച് ആരോഗ്യപ്രവർത്തകരുടെ സേവനം ഏറ്റവും ആവശ്യമായ ഒരു സമയത്താണ് നാമെല്ലാവരും. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ആരോഗ്യപ്രവർത്തകരോടൊപ്പം തന്നെ മുൻനിരയിൽ തന്നെ പൊരുതുകയാണ് ലോകത്തെമ്പാടുമുള്ള നഴ്‌സുമാർ. നമ്മുടെ ക്ഷേമത്തിനും ആരോഗ്യത്തിനുമായി നഴ്‌സുമാർ നൽകുന്ന സംഭാവനകൾ നാം നന്ദിയോടെ ഓർക്കേണ്ട ദിവസമാണ് ഇന്ന് എന്ന് പ്രത്യേകം പറയേണ്ടതില്ലാല്ലോ... സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നിറകുടങ...

സൗഹൃദം

ശബ്ദങ്ങള്‍ക്കും ചലനങ്ങള്‍ക്കും അപ്പുറത്തൊരു ഭാഷയുണ്ട് സൗഹൃദത്തിന് .പരസ്പരം ഏറ്റുവാങ്ങപ്പെടുന്ന നിശ്ശബ്ദതരംഗങ്ങളായി അത് സംക്രമിക്കുന്നു. എത്രയെത്ര സൗഹൃദങ്ങളുടെ പുറംമോടികള്‍ക്കിടയിലേക്കാണ് അപൂര്‍വ്വമായൊരു സൗഹൃദമുണ്ടാകുന്നത്

ചെറിയ വലിയ കാര്യങ്ങൾ

ഡോക്ടറെക്കണ്ട് ഇറങ്ങിവരുന്ന അമ്മയോടും മകളോടുമായി നേഴ്സ് പറഞ്ഞു " ഇന്നു ഇവിടെ അഡ്മിറ്റ്‌ ആകാനാണ് ഡോക്റ്റര്‍ പറഞ്ഞത്. നിങ്ങളുടെ പ്രത്യേക ആവശ്യപ്രകാരമാണ് പോകാന്‍ ഡോക്ടര്‍ സമ്മതിച്ചത്. അതുകൊണ്ട് രാവിലെതന്നെ വരണം" "ശരി സിസ്റ്റര്‍ ഞങ്ങള്‍ രാവിലെ തന്നെ വന്നോളാം" , എന്നുപ്പറഞ്ഞു അമ്മയും മകളും അവിടെ നിന്നും ഇറങ്ങി നടന്നു. ഹോസ്പിറ്റലിന്‍റെ മുറ്റത്തിറങ്ങിയിട്ടു അമ്മ ആലോചിച്ചു. വീട്ടില്‍ പോയിവരാന്‍ സമയമില്ല. അടുത്തുള്ള ഏതെങ്കിലും ചെറിയ ഹോട്ടലില്‍ താമസിക്കാം. നാളെയാണ് മോളുടെ ഓപറേഷന്‍റെ സമയം ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ്. അതിനുമുന്‍പ്‌ അവള്‍ക്കിഷ്ടപ്പെട്ട ആഹാരം വാങ്ങികൊടുക്കണം. ഇതെല്ലാം ചിന്തിച്ചു അവര്‍ മുന്നോട്ടു നടന്നു. അതുവഴിപോയ ഓട്ടോയ്ക്ക് കൈകാണിച്ചു. അതില്‍ക്കയറിയിരുന്ന് അമ്മ പറഞ്ഞു. "ഏതെങ്കിലും ചെറിയ ഒരു ഹോട്ടലില്‍ പോകണം ഞങ്ങള്‍ക്ക്. ഇന്നു അവിടെ താമസിക്കണം. അതിനു പറ്റിയ ഒരു ഹോട്ടല്‍ വേണം" അപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു. "ശരി. എനിക്കറിയാവുന്ന നല്ലൊരു ഹോട്ടലുണ്ട്. അവിടെ കാശും കുറവാണ്" . അങ്ങനെ ഡ്രൈവര്‍ അവരെ ഹോട്ടലിലാക്കി. ബാഗും സാധനങ്ങളും അവിടെ റൂമില്‍ വെ...

പുനർ ചിന്താ ധാര

#MEANINGFUL STORY.....  ഒരാൾ ഒരു സുന്ദരി പെൺകുട്ടിയെ വിവാഹം ചെയ്തു . ജീവിതം സമാധാനപരമായി നീങ്ങവേ , ഒരുനാൾ അവൾക്കൊരു ത്വക്ക് രോഗം പിടിപെട്ടു . സൗന്ദര്യം കുറയാൻ തുടങ്ങി . അതിനിടെ ഒരു യാത്ര പോകേണ്ടി വന്ന ഭർത്താവിന് ഒരപകടം സംഭവിച്ചു . അയാളുടെ കാഴ്ച നഷ്ടപ്പെട്ടു . രോഗാവസ്ഥയിലും ഭാര്യ ഭർത്താവിനെ ഒരു കുറവുമില്ലാതെ നോക്കി . അവളുടെ അസുഖം കൂടി വരുകയും അതിവിരൂപയായി അവൾ മാറുകയും ചെയ്തു . അന്ധനായ ഭർത്താവ് ഇതൊന്നും അറിഞ്ഞില്ല . അതുകൊണ്ട് തന്നെ അവരുടെ ജീവിതം പഴയ പോലെ സന്തോഷമായി നീങ്ങി .  ഒരുനാൾ അവൾ മരണപ്പെട്ടു . അതീവ ദുഃഖിതനായ ഭർത്താവ് അവളുടെ അന്ത്യ കർമ്മങ്ങൾ നിർവ്വഹിച്ച ശേഷം ആ നഗരം വിട്ടു പോകാനൊരുങ്ങി .  ആരോ ഒരാൾ ചോദിച്ചു : നിങ്ങളെങ്ങനെയാണ് ഒറ്റയ്ക്ക് . ഇത്രയും ദിവസവും ഭാര്യയുണ്ടായിരുന്നു ഓരോ ചുവടിലും കൂട്ടായി . ഇനിയെങ്ങനെ ...... ? അയാൾ മറുപടി പറഞ്ഞു :ഞാൻ അന്ധനല്ല സുഹൃത്തേ . ഞാൻ അഭിനയിക്കുകയായിരുന്നു . എനിക്ക് കാഴ്ചയുണ്ടെന്നും അവളുടെ വൈരൂപ്യം ഞാൻ അറിയുന്നുണ്ടെന്നും മനസ്സിലാക്കിയാൽ , ആ അറിവാണ് അവളുടെ അസുഖത്തെക്കാൾ എന്റെ ഭാര്യക്ക്  ആഘാതമാവുക . അവളൊരു നല്ല ഭാര്യയായിരുന്നു . ജീ...