#MEANINGFUL STORY..... ഒരാൾ ഒരു സുന്ദരി പെൺകുട്ടിയെ വിവാഹം ചെയ്തു . ജീവിതം സമാധാനപരമായി നീങ്ങവേ , ഒരുനാൾ അവൾക്കൊരു ത്വക്ക് രോഗം പിടിപെട്ടു . സൗന്ദര്യം കുറയാൻ തുടങ്ങി . അതിനിടെ ഒരു യാത്ര പോകേണ്ടി വന്ന ഭർത്താവിന് ഒരപകടം സംഭവിച്ചു . അയാളുടെ കാഴ്ച നഷ്ടപ്പെട്ടു . രോഗാവസ്ഥയിലും ഭാര്യ ഭർത്താവിനെ ഒരു കുറവുമില്ലാതെ നോക്കി . അവളുടെ അസുഖം കൂടി വരുകയും അതിവിരൂപയായി അവൾ മാറുകയും ചെയ്തു . അന്ധനായ ഭർത്താവ് ഇതൊന്നും അറിഞ്ഞില്ല . അതുകൊണ്ട് തന്നെ അവരുടെ ജീവിതം പഴയ പോലെ സന്തോഷമായി നീങ്ങി . ഒരുനാൾ അവൾ മരണപ്പെട്ടു . അതീവ ദുഃഖിതനായ ഭർത്താവ് അവളുടെ അന്ത്യ കർമ്മങ്ങൾ നിർവ്വഹിച്ച ശേഷം ആ നഗരം വിട്ടു പോകാനൊരുങ്ങി . ആരോ ഒരാൾ ചോദിച്ചു : നിങ്ങളെങ്ങനെയാണ് ഒറ്റയ്ക്ക് . ഇത്രയും ദിവസവും ഭാര്യയുണ്ടായിരുന്നു ഓരോ ചുവടിലും കൂട്ടായി . ഇനിയെങ്ങനെ ...... ? അയാൾ മറുപടി പറഞ്ഞു :ഞാൻ അന്ധനല്ല സുഹൃത്തേ . ഞാൻ അഭിനയിക്കുകയായിരുന്നു . എനിക്ക് കാഴ്ചയുണ്ടെന്നും അവളുടെ വൈരൂപ്യം ഞാൻ അറിയുന്നുണ്ടെന്നും മനസ്സിലാക്കിയാൽ , ആ അറിവാണ് അവളുടെ അസുഖത്തെക്കാൾ എന്റെ ഭാര്യക്ക് ആഘാതമാവുക . അവളൊരു നല്ല ഭാര്യയായിരുന്നു . ജീ...